ജി.എസ്.ടി വരുമാനം 13 ശതമാനം കൂടി

Share

കൊച്ചി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തെ ചരക്ക്‌സേവന നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ദ്ധന. 2022ലെ 104795കോടി രൂപയില്‍ നിന്ന് 1,60,000കോടി രൂപയായി വരുമാനം ഉയര്‍ന്നു. ഇതില്‍ 29546കോടികേന്ദ്ര ജി.എസ്.ടിയും 37314കോടി സംസ്ഥാന ജി.എസ് .ടിയുമാണ് . 2022 21 സാമ്പത്തിക വര്‍ഷം നാലാം തവണയാണ് ജി.എസ് .ടി വരുമാനം 1.5 ലക്ഷംകോടി രൂപ കടക്കുന്നത്. 2022 ഏപ്രില്‍ 1.68 ലക്ഷംകോടി കഴിഞ്ഞാല്‍ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം ഇത്തവണത്തേതാണ്.