ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മോദി സർക്കാർ അവധിയിലാണ് -എ.എ.അസീസ്

Share

കൊവിഡ്, പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വർദ്ധനവ് മൂലം കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിവെക്കുന്ന ഇന്ധന വിലവർദ്ധനവിന് കടിഞ്ഞാണിടാൻ കേന്ദ്രം മുതിരുന്നില്ല. സർക്കാർ വക ധൂർത്തിന് ജനങ്ങളെ കൊള്ളയടിക്കുന്നതിന് ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നു.

ഈ വിലവർദ്ധനവിനെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതിന് കാരണം എണ്ണക്കമ്പനികൾക്ക് കിട്ടുന്ന വിഹിതം കൂടാതെ സർക്കാരുകൾക്ക് കിട്ടുന്ന നികുതിയാണ്. ഇത് ജനങ്ങളെ വറച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് എറിയുന്നതിനു തുല്യമാണ്.

പാചക വാതക വില വർദ്ധനവ് കുടുംബ ബജറ്റ് തകർത്തു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നിന്നും എന്നും മോദി സർക്കാർ അവധിയിലാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു.