ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Share

ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഡപ്രതിജ്ഞ ചെയ്താണ് പിണറായി അധികാരമേറ്റത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളി, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങി പ്രമുഖ ഇടതുമുന്നണി നേതാക്കന്‍മാരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. യുഡിഎഫ് നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങുകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു.

സത്യപ്രതിജ്ഞക്ക് മുന്നേയായി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തി രക്ഷ്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് സിപിഎം, സിപിഐ മന്ത്രിമാരും നിയുക്ത സ്പീക്കറും പുഷ്പാര്‍ച്ചന നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവനും പുഷ്പചക്രം അര്‍പ്പിച്ചു. അതിന്‌ശേഷം വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.