ഗ്രീന്‍ പാസ് ഉണ്ടോ? ; ഇനി ആത്മവിശ്വാസത്തോടെ മാളില്‍ കയറാം

Share

അബുദാബി: അബുദാബിയിലെ ഷോപ്പിംഗ് മാള്‍, വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വന്നു.

കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരും ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായവരും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിച്ചുള്ളൂ.

എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാല്‍ മാളുകളിലും മറ്റും പ്രവേശിച്ചവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ചെലവഴിച്ചത്.

ഇന്നലെ മുതലാണ് ഗ്രീന്‍ പാസ് പ്രാബല്യത്തില്‍ വന്നത്. അല്‍ ഹൊസന്‍ ആപ്പിലൂടെ ഗ്രീന്‍ പാസ് പ്രദര്‍ശിപ്പിച്ചവരെ മാത്രമേ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റ്, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ. മിനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിനും ഗ്രീന്‍ പാസ് വേണ്ടി വന്നതായി ചിലര്‍ പറഞ്ഞു.