ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി

Share

കോവിഡ് ചികിത്സയിൽ കഴിയുന്ന രാജ്യത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതി.

ഈമാസം 8-നാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് 92-കാരിയായ ലതാ മങ്കേഷ്കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് ദിവസത്തിന് മുൻപ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ലതാ മങ്കേഷ്കറെ ഡോക്ടർമാരുടെ വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയായിരുന്നു.