കോവിഡ് സാമ്പത്തിക മാന്ദ്യം: അതിജീവന സഹായ അഭ്യർത്ഥനയുമായി കേരളം

Share

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാൻ അതിജീവന സഹായം ബജറ്റിൽ ഉണ്ടാകണമെന്ന്‌ കേന്ദ്ര ഗവൺമെന്റിനോട് കേരളം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‌‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി . കെ എൻ ബാലഗോപാൽ കേന്ദ്ര ഗവൺമെന്റിന് നിവേദനം നൽകി.

സംസ്ഥാനത്തിന്റെ നികുതിനഷ്ടം നികത്തണം, ജിഎസ്‌ടി നഷ്ടപരിഹാര സംവിധാനം അഞ്ചുവർഷംകൂടി തുടരണം, നഷ്ടപരിഹാര കുടിശ്ശിക ലഭ്യമാക്കണം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം ഉയർത്തണം എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ-റെയിൽ അടക്കമുള്ള പദ്ധതികൾക്ക്‌ കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.