കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങൾ

Share

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ച കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജനുവരി 23, 30 തീയതികളിൽ ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളാവും നടപ്പാക്കുക.

സംസ്ഥാനത്ത് സ്കൂളുകൾ അടച്ചു.

10, 11, 12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്സാസുകളും ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കു.

രാത്രികാല കർഫ്യു വേണ്ടെന്ന് അവലോകന യോഗം തീരുമാനിച്ചു.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

മാളുകളും വ്യാപര സ്ഥാപനങ്ങളും തിരക്ക് കുറയ്ക്കാൻ സ്വയം നിയന്ത്രണം ഏർപ്പെടുത്തും.

ജില്ലകളിൽ രോഗവ്യാപന തോതനുസരിച്ച് നിയന്ത്രണങ്ങൾ ജില്ലാ കളക്ടർമാർ തീരുമാനിക്കും.