കോവിഡ് മൂന്നാം തരംഗം: പ്രതിരോധിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര ഗവൺമെൻ്റ് പൂർത്തിയാക്കിയി: പി.കെ. കൃഷ്ണദാസ്

Share

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര ഗവൺമെൻ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു
എൻ.ഡി.എ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്.


മൂന്നാം തരംഗം കൂടുതലായി കുട്ടികൾക്കാണ് ബധിക്കുക എന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം കൂടുതൽ ശിശു രോഗ വിദഗ്ധരെ സജ്ജമാക്കിയിട്ടുണ്ട്.
ബി.ജെ.പി.ദേശീയ ആരോഗ്യ സന്നദ്ധ പ്രവർത്തക പ്രചരണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ദേശീയ തലത്തിൽ 10 ലക്ഷം പേരെയും കേരളത്തിൽ 50,0000 പേരെയും സന്നദ്ധ പ്രവർത്തനത്തിന് സജ്ജരാക്കുന്നതിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം സമ്പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പി.ആർ. വർക്ക് മാത്രമാണ് നടക്കുന്നതെന്നും കൃഷ്ണ ദാസ് പറഞ്ഞു. കേരളം ഉത്തർപ്രദേശിനെ മാതൃകയാക്കണം.

ജില്ലാതലത്തിലെ പരിശീലനത്തിന് ശേഷം പഞ്ചായത്ത് തലത്തിലും വാർഡു തലത്തിലും ബി.ജെ.പി. സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും

എൻ.ഹരിദാസ് അധ്യക്ഷനായി.
കെ.കെ.വിനോദ്
ബിജു ഏളക്കുഴി, മുകേഷ് മുകുന്ദ് , ഡോ.ജിബു എടമന,
അഡ്വക്കറ്റ് ശ്രദ്ധ എന്നിവർ സംസാരിച്ചു.