കോവിഡ് മഹാമാരി ഈ വർഷം അവസാനിക്കും: ലോകാരോഗ്യ സംഘടന | WHO

Share

കോവിഡ് മഹാമാരി ഈ വർഷം അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന.

ഒരു രാജ്യവും ഇപ്പോൾ കോവിഡ് മുക്തമായിട്ടില്ലെന്നും ചികിത്സാ രീതികൾ തുടരുകയാണെന്നും WHO മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

ഈ വർഷം ലോക ജനത അഭിമുഖീകരിക്കുന്ന ആരോഗ്യ ഭീഷണി, കോവിഡ് മാത്രമല്ല.

ഭാവിയിൽ ഇത്തരം പകർച്ചവ്യാധികൾ നേരിടുന്നതിന് ലോകാരോഗ്യ സംഘടന തയ്യാറാണെന്നും ഇതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ബയോ ഹബ്ബ് സിസ്റ്റത്തിന് രൂപം നൽകിയതായും ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.