കോവിഡ് മരണം ഇല്ലാത്ത രാജ്യമോ? ഇത് ലോകരാജ്യങ്ങളെ ഞെട്ടിച്ച വാർത്ത!!

Share

ലണ്ടൻ: ബ്രിട്ടനിൽ ഒരു കോവിഡ് മരണം പോലും ഇല്ല എന്ന വാർത്ത ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2020 ജൂലൈയ്ക്ക് ശേഷമാണ് ബ്രിട്ടനിൽ ഒരു കൊവിഡ് മരണം പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി ബ്രിട്ടണിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ ബ്രിട്ടനിൽ ഉണ്ടായിരിക്കുന്നത്. 2020 ജൂലൈ 30 ന് ശേഷമാണ് ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നത്.

അതേസമയം അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ബ്രിട്ടൺ അംഗീകാരം നൽകി. ഇതോടെ ഫൈസർ, ആസ്‌ട്ര സെനെക്ക, മൊഡേണ എന്നിവയ്‌ക്ക് പുറമേ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത് കൊവിഡ് വാക്‌സിനായി ജോൺസൺ ആന്റ് ജോൺസൺ മാറി.

രാജ്യത്തെ മരുന്നുകൾക്ക് അംഗീകാരം നൽകേണ്ട മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്‌ട്‌സ് റെഗുലേ‌റ്ററി ഏജൻസിയാണ് വാക്‌സിന് അംഗീകാരം നൽകിയത്. നടപടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്‌തു.

വാക്‌സിൻ എല്ലാവരും സ്വീകരിക്കണമെന്നും കൊവിഡ് രോഗത്തിൽ നിന്ന് സംരക്ഷണം നൽകാൻ വാക്‌സിൻ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് കോടി ഡോസ് വാക്‌സിനാണ് ബ്രിട്ടൺ ഓ‌ർഡർ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് അതിവേഗം വാക്‌സിനേഷൻ പ്രക്രിയ നടക്കുകയാണെന്നും ബ്രിട്ടൺ അറിയിച്ചു.