വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ നാലിലേക്ക് എത്തിയെന്നാണ് മദ്രാസ് ഐഐടിയിലെ പഠന റിപ്പോർട്ട്.
ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്നനാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ഉയരുന്നു.
ഡൽഹിയിൽ രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 41,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.
നാളെ മുതൽ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദ്ദേശം നൽകി.
തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൌൺ ആണ്.
ലോക്ഡൌൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസ് എടുക്കമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കർണാടകയിൽ ടി പി ആർ പത്തു ശതമാനത്തിന് മുകളിലാണ്.
വാരാന്ത്യ കർഫ്യൂ തുടരുന്നു.