കോഴിക്കോട് ∙ താമരശേരിയിലെ ഒൻപത് വയസുകാരി പെൺകുട്ടി ആമീബിക് മെനിംഗോഎൻസഫലൈറ്റിസ് ബാധിച്ച് മരണമടഞ്ഞതിന് പിന്നാലെ, ജില്ലയിൽ രണ്ട് പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ മൂന്ന് മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെടുന്നു. ഇരുവരും ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓമശ്ശേരി സ്വദേശിയായ ശിശുവിനെ ഓഗസ്റ്റ് 4-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.