ഉത്തർ പ്രദേശ് : കൊറോണയെ ചെറുക്കാൻ കൊറോണ മാതാ ക്ഷേത്രം പണിത ഒരാൾ അറസ്റ്റിൽ. ക്ഷേത്രം സ്ഥാപിച്ച ലോകേഷ് ശ്രീവാസ്തവയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ പുതുതായി നിർമ്മിച്ച ‘കൊറോണ മാതാ’ ക്ഷേത്രം പോലീസ് പൊളിച്ചു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങൾക്ക് തടയിടാൻ ആണ് പോലീസ് ക്ഷേത്രം പൊളിച്ചു നീക്കിയത്. വെള്ളിയാഴ്ച രാത്രിയിൽ സംഭവ സ്ഥലത്ത് പോലീസെത്തി ക്ഷേത്രം പൊളിക്കുകയായിരുന്നു.
നിരവധി ഗ്രാമീണർ ഇവിടെ പ്രാര്ത്ഥനക്കെത്തിയിരുന്നു. ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും കോവിഡ് ബാധിക്കാതിരിക്കാനാണ് ആളുകളുടെ പ്രാര്‍ത്ഥന.പച്ച നിറത്തിലുള്ള മുഖംമൂടി ധരിച്ച ‘കൊറോണ മാതാ’ വിഗ്രഹമുള്ള ക്ഷേത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.