കൊച്ചി മെട്രോയുടെ തുടർവികസനം സംസ്ഥാന സർക്കാർ തടയുകയാണെന്ന് ഹൈബി ഈഡൻ എം പി.
മെട്രോ വികസനത്തിൽ മുന്നൊരുക്കമില്ല. അനുബന്ധ സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലും സംസ്ഥാന സർക്കാരും, കൊച്ചി മെട്രോ റെയിൽ കോർപറേഷനും പൂർണ പരാജയമാണ്. കെ എം ആർ എല്ലിന് ഒരു എം ഡി പോലുമില്ല. പദ്ധതികളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ലെന്ന് ഹൈബി ഈഡൻ എം പി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാരാണ് വികസനം തടയുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു.
പാർലിമെന്റിൽ പെഗസിസ് വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിത്തിലാണ്.
ഇതിനിടയിൽ പല ബില്ലുകളും പാസ്സാകുന്നതിനെതിരെ പ്രതിപക്ഷ എം പി മാർ രേഖ മൂലം വിയോജിപ്പ് നൽകിയിട്ടുണ്ടെന്നും ഹൈ ബി ഈഡൻ എം പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.