കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന ഗവൺമെന്റ് ഉത്തരവിറക്കി.
50,000 രൂപ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം.
രാജ്യത്ത് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്ത തീയതി മുതൽ കോവിഡ് ദുരന്തമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള കോവിഡ് മരണങ്ങൾക്ക് ധനസഹായം
ബാധകമാക്കിയാണ് ഗവൺമെന്റ് ഉത്തരവ്.