കേരളത്തിന് പുതിയ കായിക നയം നടപ്പിലാക്കും: മന്ത്രി വി. അബ്ദുൾ റഹിമാൻ

Share

കേരളത്തിന് പുതിയ കായിക നയം നടപ്പിലാക്കും എന്ന് കായിക മന്ത്രി വി. അബ്ദുൾ റഹിമാൻ. സമഗ്രമായ ഒരു മാറ്റമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു. കായിക രംഗത്ത് മാത്രമല്ല, തൊഴിൽ രംഗത്തും വലിയ സാധ്യതയാണ് ഇതിലൂടെ ലഭിക്കുന്നത്.


വിദ്യാലയങ്ങളിൽ കായികം ഒരിനമായ വിദ്യാഭ്യാസ പദ്ധതി അടുത്ത വർഷം നടപ്പിലാക്കും. എല്ലാവർക്കും സ്പോർട്സ് literecy എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.


കേരളത്തിന് കോവിഡിന് ശേഷം എല്ലാവർക്കും കായിക ക്ഷമത ഉറപ്പ് വരുത്താൻ എല്ലായിടത്തും ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കും. കൂടുതൽ ഫുട്ബാൾ മത്സരങ്ങൾ കേരളത്തിൽ നടത്താനും ലക്ഷ്യമിടുന്നു.

തൃശൂരിലെ ഐ എം വിജയൻ സ്പോർട്ട്സ് കോംപ്ലക്സ്‌ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ കളക്ടറേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കായിക മന്ത്രി.