കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കന്നൂര്‍ ഗവ.യൂ.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാളികേര ഉല്‍പാദനത്തില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. കര്‍ഷകര്‍ക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സംഭരണം, സംസ്‌കരണം, വിപണനം എന്നീ കാര്യങ്ങളില്‍ ഊന്നികൊണ്ടു പ്രവര്‍ത്തനം വിപുലമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നാളികേരത്തില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും ബ്രാന്റിങ്ങും ചെയ്യണം. കൃഷി ഭവനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, എഫ്.പി.ഒകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണം. കര്‍ഷകന് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, വരുമാന വര്‍ധനവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.
നാളികേര ഉല്‍പാദനക്കുറവ്, രോഗ-കീട അക്രമണം, വിലയിടിവ് എന്നീ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് സംയോജിത വളപ്രയോഗത്തിലൂടെയും രോഗ-കീട നിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെയും നാളീകേര ഉല്‍പാദനം വര്‍ധിപ്പിച്ച് വരുമാനവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ചടങ്ങില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അനിത മണ്ണ് പരിശോധന ഫല വിതരണം നടത്തി. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍, ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ചന്ദ്രിക പൂമഠത്തില്‍, കെ.ടി.സുകുമാരന്‍, സീന ടീച്ചര്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഷാജി, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ ഗീത പുളിയാറക്കല്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത സ്വാഗതവും കൃഷി ഓഫീസര്‍ കെ.കെ.അബ്ദുള്‍ ബഷീര്‍ നന്ദിയും പറഞ്ഞു.