കെ-റെയിൽ: ആസൂത്രണമില്ലാതെ, തെറ്റായ മുൻഗണന നൽകിയുളള തീരുമാനമാണ് വി. ഡി. സതീശൻ

Share

സംസ്ഥാനവും ജനങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ആസൂത്രണമില്ലാതെ, തെറ്റായ മുൻഗണന നൽകിയുളള തീരുമാനമാണ് കെ-റെയിൽ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ.

കെ റെയിൽ – സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് UDF, കുണ്ടറ മുക്കടയിൽ ഇന്നലെ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാരിസ്ഥിതിക ആഘാതപഠനവും, കേന്ദ്ര അനുമതിയുമില്ലാതെ ധൃതിപിടിച്ച് സ്ഥലമേറ്റെടുക്കാൻ ശ്രമിക്കുന്നത് സ്ഥലം ഗവൺമെന്റിന്റെ പേരിലാക്കി വലിയ തോതിൽ വായ്പയെടുക്കാനാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് യുക്തമായ മറുപടി നൽകാത്തിടത്തോളം പദ്ധതിയെ എതിർക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി./ പി.സി. വിഷ്ണുനാഥ് എം.എൽ.എ തുടങ്ങിയവരും ഉപവാസ സമരത്തിൽ പങ്കെടുത്തു.