എറണാകുളം: വിദ്യാർത്ഥികൾ നിരന്തരമായി അഭിമുഖീകരിച്ചുവരുന്ന കൺസഷൻ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി കെ.എസ്.യു.യുടെ ശക്തമായ ഇടപെടൽ ഫലിച്ചു.
മോട്ടോർ വാഹന വകുപ്പുമായുള്ള ഇടപെടലുകളുടെ ഭാഗമായി ഇനി മുതൽ സ്വകാര്യ ബസുകളിൽ തന്നെ കൺസഷൻ നിരക്കുകൾ വ്യക്തമായി പതിപ്പിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, ഫിറ്റ്‌നസ് പരിശോധനയ്ക്കിടെ പോലും കൺസഷൻ നിരക്കുകൾ അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
“വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇനി ഒരിക്കലും വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പം നേരിടേണ്ടി വരില്ല” എന്ന് കെ.എസ്.യു. മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് വ്യക്തമാക്കി.
കെ.എസ്.യു.യുടെ ഇടപെടലോടെ വിദ്യാർത്ഥികൾക്കായി ഏറെ കാലമായി നിലനിന്നിരുന്ന പ്രശ്നത്തിന് വ്യക്തമായ പരിഹാരം കിട്ടിയതോടെ വിദ്യാർത്ഥി സമൂഹം ആശ്വാസം രേഖപ്പെടുത്തി.