കൃതൃമ കളർ.. ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെ..

Share
 ബഹുഭൂരിഭാഗമാളുകളും ആരോഗ്യപ്രശ്നങ്ങളൊന്നും നോക്കാതെ നിരന്തരം കൃതൃമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ദൂരവ്യാപകമായ ശാരീരിക -മാനസിക പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മിൽ പിടിപെടുക. ക്രൂഡോയിലിൽ നിന്നും മൃഗക്കൊഴുപ്പിൽ നിന്നുമൊക്കെയാണ് ഭക്ഷണത്തിൽ വ്യത്യസ്ത നിറങ്ങൾ ചേർക്കാനുപയോഗിക്കുന്നവ ഉൽപ്പാദിപ്പിക്കുന്നത്. 

ക്യാൻസറുൾപ്പടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ കൃതൃമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിലൂടെ പിടിപെടുമെന്ന് ലോക ആരോഗ്യ സംഘടനതന്നെ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ആഗോളവൽക്കരണം ഇന്ത്യയിൽ നടപ്പിലായതിനുശേഷം കുത്തക വിദേശ കമ്പനികൾ ഒന്നൊന്നായി ഇന്ത്യയിലേക്ക് വലിയ സാമ്പത്തികലക്ഷ്യം ഉന്നംവെച്ചുകൊണ്ട് വരികയുണ്ടായി. അങ്ങനെയാണ് ഇന്ത്യൻ വിപണിയിൽ കൃതൃമ നിറങ്ങളും മറ്റനേകം കൃതൃമ രാസവസ്തുക്കളും ചേർന്ന ഭക്ഷണം ലഭ്യമായിത്തുടങ്ങിയത്. ആരോഗ്യകാര്യങ്ങളിൽ നല്ല ചിട്ടവട്ടങ്ങളിലൂടെ മുന്നേറിയ ഇന്ത്യക്കാരനെ ഇപ്പോൾ, ഏതാണ്ട് മിക്കവരിലും രോഗങ്ങൾ വരാനുള്ള മുഖ്യകാരണം ഈ കുത്തകകമ്പനികളുടെ കടന്നുകയറ്റംതന്നെയായിരുന്നു.
വായുനിറച്ച കുപ്പിവെള്ളങ്ങളിലെല്ലാം അതിമാരകമായ രാസവിഷങ്ങളാണുള്ളത്. ലിവറും കിഡ്‌നിയുമൊക്കെ ഇത്തരത്തിലുള്ള രാസവിഷങ്ങൾ ചേർത്ത പാനീയങ്ങൾ കുടിക്കുമ്പോൾ നശിക്കും.

ലിവർ, കിഡ്‌നി രോഗികൾ നമ്മുടെ നാട്ടിൽ പെരുകാനുള്ള കാരണവും മറ്റൊന്നല്ല. ബേക്കറി വസ്തുക്കളിലെല്ലാം ശരീരത്തിന് ഒട്ടേറെ ദോഷം ചെയ്യുന്ന ഒരുപാട് കെമിക്കൽ കളറുകൾ ചേർക്കുന്നുണ്ട്. കാരമേൽ കളർ (E150, abcd), ടാർട്രാസിൻ(E102), സൺ സെറ്റ് യെല്ലോ (E110), കിനോലിൻ യെല്ലോ (E104), എരിത്രോസിൻ (E127), അല്ലുറ റെഡ് (E129), പേറ്റന്റ് ബ്ലൂ (E131), ബ്രില്ലിയൻറ് ബ്ലൂ (E133), ഫുഡ് ഗ്രീൻ എസ് (E142), ലൈക്കോപ്പിൻ (160D), ടൈറ്റാനിയം ഡയോക്സിഡ് (E171) തുടങ്ങിയ കൃതൃമ കളറുകൾതന്നെയാണ് ഇംഗ്ലീഷ് മരുന്നുകളിലും സൗന്ദര്യ വർദ്ധക സാധനങ്ങളിലും കളറുകൾക്കുവേണ്ടി ചേർക്കുന്നത്. മേൽപ്പറഞ്ഞ കളറുകൾതന്നെയാണ് നാം നിത്യവും വ്യത്യസ്തതരം ഭക്ഷണങ്ങളിലൂടെ അകത്താക്കുന്നത്.
കൃതൃമ നിറങ്ങൾ ഉണ്ടാക്കുന്നആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
*കുട്ടികളിലും മുതിർന്നവരിലും ചൊറിച്ചിലുണ്ടാക്കും
*താരനും മുടികൊഴിച്ചിലും വട്ടച്ചൊറിയും തൊലി വിണ്ടുകീറലും കൂടുതലും കൃതൃമ നിറങ്ങൾ നമുക്ക് സമ്മാനിക്കുന്നവയാണ്.
*ശ്വസനപ്രശ്നങ്ങളും ആസ്തമയും ഉണ്ടാക്കുന്നതിൽ പ്രധാനിയാണ് കൃതൃമ നിറങ്ങൾ ചേർത്ത ഭക്ഷണങ്ങൾ
*ശ്വസനനാള കാൻസർ, ആമാശയ -വൻകുടൽ കാൻസർ, കിഡ്‌നി കാൻസർ തുടങ്ങിയവയും കൃതൃമ നിറങ്ങൾ ചേർത്ത ഭക്ഷണം നമുക്കു സമ്മാനിക്കും.


*നമ്മുടെ കിഡ്നിയും ലിവറും തകരും.
*വിശപ്പില്ലായ്മ, വയറുവേദന, മൂത്രക്കടച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാവും.
ഹോട്ടലുകളിലും തട്ടുകടയിലും പൊരിച്ചുവെച്ചിരിക്കുന്ന മൽസ്യമാംസങ്ങളിൽ വലിയ രീതിയിൽ കൃതൃമ കളറുകൾ ചേർത്തിട്ടുണ്ടാകും. മാർക്കറ്റിൽനിന്നും വാങ്ങുന്ന കുപ്പിവെള്ളങ്ങളിലെല്ലാംതന്നെ നിറത്തിനുവേണ്ടിചെർക്കുന്നതെല്ലാം കൃതൃമങ്ങളായിരിക്കും. ജീരകമിട്ടായിലും ഐസ്ക്രീമുകളിലും ബിസ്കറ്റിലും ചോക്കലേറ്റിലുമെല്ലാം നിറങ്ങൾക്കുവേണ്ടി ചേർക്കുന്നതും കൃതൃമ നിറങ്ങളായിരിക്കും.
കൃതൃമ നിറങ്ങൾമൂലം ഒരുപാടുപേർ വലിയ രോഗികളായി മാറുന്നുണ്ട്. കഴിയുമെങ്കിൽ പരമാവധി ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. കുട്ടികൾക്കിടയിൽ പഠനവൈകല്യത്തിന് കൃതൃമ നിറങ്ങളടങ്ങിയ ഭക്ഷണങ്ങൾ കാരണമാകുന്നുണ്ട്. കുട്ടികൾക്ക് ഇത്തരത്തിലുള്ള വസ്തുക്കൾ കൊടുക്കാതിരുന്നാൽ പഠനത്തിൽ നല്ല ശ്രദ്ധയുണ്ടാകും. കുട്ടികൾക്ക് പരമാവധി ഇത്തരം ഭക്ഷ്യവസ്തുക്കൾ വാങ്ങികൊടുക്കാതിരിക്കുക. അത് നാം നമ്മുടെ കുട്ടികളോട് ചെയ്യുന്ന മഹത്തായ കാര്യമായിരിക്കും.

ആരോഗ്യ വിവരങ്ങൾക്ക് ബന്ധപ്പെടുക