കുതിരാൻ തുരങ്കത്തില്‍ ഇന്ന് സുരക്ഷ ക്രമീകരണങ്ങളോടെ ട്രയൽ റൺ

Share

മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ ഇന്ന് സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തുക. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. 

ട്രയൽ റണ്ണിന് മുന്നോടിയായി അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദ്ദേശം നൽകി.