ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിലൂടെ ഗതാഗതം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ ഇന്ന് നടക്കും.
ഓഗസ്റ്റ് ഒന്നു മുതൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ പാലക്കാട് ദിശയിൽ നിന്നും വാഹനങ്ങൾ കടത്തിവിടാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രയൽ റൺനടത്തുന്നത്.
ഈ തുരങ്കത്തിനുള്ളിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി.രണ്ടാം രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായിട്ടില്ല. ഇന്ന് ട്രയൽ റൺ നടത്തിയാലും തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കൂടി ലഭിക്കണം. ട്രയൽ റൺ വിജയകരമായി പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഓഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം ജനങ്ങൾക്കായി തുറന്നുകൊടുക്കാനായേക്കും.