കൊച്ചി: മുന്‍വര്‍ഷത്തെപ്പോലെ തന്നെ, കുട്ടികള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളില്‍ മൂന്നിലൊന്നും വീടുകളില്‍ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 3300 കേസുകളില്‍ 1015 എണ്ണത്തിലും അതിക്രമം ബന്ധുക്കളില്‍ നിന്നുതന്നെയാണ്. അവധിക്കാലത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ആകെ കേസുകളില്‍ 829 എണ്ണത്തിലാണ് ബന്ധുക്കള്‍ പ്രതിസ്ഥാനത്തുള്ളത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മത പാഠശാലകള്‍ എന്നിവയിലെ 71 അധ്യാപകരും പ്രതിസ്ഥാനത്തുണ്ട്.
കുറ്റവാളികളില്‍ 92 ശതമാനം പുരുഷന്മാരും 4 ശതമാനം സ്ത്രീകളുമാണ്.
പ്രതികളായ ബന്ധുക്കളില്‍ 394 പേര് ഏറ്റവുമടുത്ത ബന്ധുക്കള്‍ എന്ന ഗണത്തില്‍പെടുന്നവരാണ്. 565 കേസുകളില്‍ അയല്‍വാസികളാണ് പ്രതികള്‍. 578 ല്‍ കുട്ടികള്‍ക്ക് അറിയാവുന്നവരും.