പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.