കാർഷിക വിളകളുടെ നിലനിൽപ്പിനു ഭീഷണിയായി പ്ലേഗ്

Share

കാർഷിക വിളകളുടെ നിലനിൽപ്പിനു ഭീഷണിയായ പ്ലേഗ് പുഴുവിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധസംഘം പരിശോധന നടത്തി.

കാർഷിക വിളകളുടെ നിലനിൽപ്പിനു ഭീഷണിയായ പ്ലേഗ് പുഴുവിന്റെ സാന്നിധ്യം കണ്ടെത്തിയ പന്തളം തെക്കേക്കര പഞ്ചായത്തിലെ പ്രദേശങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധസംഘം പരിശോധന നടത്തി.

പ്രകൃതിദത്ത പ്രതിരോധ മാർഗമായ എൻ പി വി വൈറസിനെ സാന്നിധ്യം ഈ പ്രദേശങ്ങൾ കണ്ടെത്തിയതായും അതിനാൽ നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ കീടബാധ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും എന്നും ഇപ്പോൾ നിലവിൽ ചെയ്യുന്ന പ്രതിരോധപ്രവർത്തനങ്ങൾ മതിയാകുമെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.


വെള്ളായനി കാർഷിക കോളേജിലെ കാർഷിക കീട ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർമാർ ,ഡോ.സന്തോഷ് കുമാർ, ഡോ.കെ. ഡി. പ്രതാപൻ , മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ,പ്രൊഫസർ ഡോ.സുരേന്ദ്രൻ, അസി.പ്രൊഫസർ ഡോ. ജ്യോതിസാറ തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രം, അസി.പ്രൊഫസർമാർ,ഡോ.റിനി, ജിൻസാ നസിം, കൃഷി അസി.ഡയറക്ടർ റീജ, കൃഷി ഓഫീസർ സി.ലാലി, ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ് മെഡിക്കൽ ഓഫീസർ ശ്യാം പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം സീന ദേവി ,കുഞ്ഞമ്മ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രേഖ അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി എം മധു, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, പഞ്ചായത്തംഗം എസ്.ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദഗ്ധസംഘം പരിശോധന നടത്തിയത്.