കോഴിക്കോട് : കോവിഡ് ദുരിത പാശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നടപ്പിൽ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ഒന്നാം കോവിഡ് കാലത്ത് ആത്മ നിർഭർ പദ്ധതിയിലൂടെ കർഷകർക്ക് ആശ്വാസമായനിരവധി പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
രണ്ടാം പാക്കേജിൽ കൃഷിക്കാർക്കും നിർമ്മാണ മേഖലയ്ക്കും മുൻഗണന നൽകി കൊണ്ടുളള പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് നടപ്പിൽ വരുത്താൻ സംസ്ഥാനമ്പർക്കാർ തയ്യാറാവാത്തത് രാഷ്ട്രിയ പ്രേരിതമാണെന്ന് രമേശ് കുറ്റപ്പെടുത്തി. കർഷകർക്ക് ആശ്വാസമായ ഒരു പദ്ധതി പോലും നടപ്പ് നിയമസഭ സമ്മേളനത്തിൽ പോലും പ്രഖാപിച്ചില്ല എന്നത് കർഷകരോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ കോവി ഡ് പ്രതിരോധ രീതി ശാസ്ത്രിയമല്ല. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് കോവിഡിനെ പിടിച്ചു കെട്ടാൻ സാധിച്ചില്ല. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വാക്സിൻ എടുക്കണമെന്ന് പറഞ്ഞത് തുഗ്ലക്ക് പരിഷ്ക്കാരമാണ്. രമേശ് പരിഹസിച്ചു. അറുപത് വയസ്സ് കഴിഞ്ഞവർ കടയിലെത്തിക്കുക എന്നത് ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണ് .
ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നയം നിർബദ്ധമില്ല എന്നതും എന്നാൽ ചീഫ് സെക്രട്ടിയുടെ ഉത്തരവ് കർക്കശവുമാണ് , ഇത് സൂചിപ്പിക്കുന്നത് സർക്കാറിന്റെ തികഞ്ഞ പരാജയമാണ്. കോവിഡ് കാലത്ത് ജനത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ലോകത്ത് കേരളത്തിൽ മാത്രമാണെന്ന് എം.ടി രമേശ് അഭിപ്രായപ്പെട്ടു. കർഷകമോർച്ച കോഴിക്കേട് ജില്ല കമ്മിറ്റി കോഴിക്കോട് നടത്തിയ കാർഷക മേഖലയിലെ പ്രശ്നങ്ങളും , പരിഹാരവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡണ്ട് പി പി മുരളി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല പ്രസിഡണ്ട് വി കെ സജീവൻ കർഷകരെ ആദരിച്ചു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഏ.. ആർ അജി ഘോഷ്മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി വിപിൻ , സെക്രട്ടറി കെ കെ രജിഷ് ബി കെ പ്രേമൻ , ടി ചക്രായുധൻ,, സഭാനന്ദൻ ആയാടത്തിൽ, പി.വി.രവി രാജ്,സനൂപ് മായനാട്, ശ്രീനിവാസൻ , ഹരിഹരൻ എന്നിവർ സംസാരിച്ചു.