കാബൂൾ ചാവേറാക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക

Share

കാബൂൾ ചാവേറാക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ ആക്രമണത്തിൽ വധിച്ചതായാണ് വിവരം. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യു എസ് സൈനികരും രണ്ട് ബ്രിട്ടീഷ് പൗരൻമാരും ഉൾപ്പെടുന്നു. 30 താലിബാൻകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിന് പുറത്ത് ചാവേറാക്രമണമാണ് നടന്നതെന്ന് യു എസ് സ്ഥിരകീരിച്ചു. വിമാനത്താവളം ഇപ്പോഴും ആക്രമണ ഭീഷണി നേരിടുന്നതായും പെന്റഗൺ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചതായി താലിബാൻ പറയുന്നു.