കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പു നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്.
ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിലാണ്. സംഭവത്തിൽ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെ പുറത്തറിയുകയായിരുന്നു.
14 മാസം കൊണ്ടാണ് തട്ടിപ്പു നടത്തിയത്. പത്തു ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു. വിജീഷിന്റെ കാർ കഴിഞ്ഞ ദിവസം എറണാകുളം കലൂരിൽനിന്ന് കണ്ടെത്തിയിരുന്നു.