തിരുവനന്തപുരം: സ്‌കൂള്‍ സിലബസ് പരിഷ്‌കരിക്കാനുള്ള കേന്ദ്ര തീരുമാനം അനുസരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഗള്‍ ചരിത്രവും രാജ്യത്തെ കലാപങ്ങളുടെ ചരിത്രവുമെല്ലാം ഒഴിവാക്കുന്നത് രാഷ്ട്രീയ താല്‍പര്യത്തോടെയെന്നാണ് കേരളത്തിന്‌റെ നിലപാട്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പഴയ രീതിയില്‍ അച്ചടിക്കാന്‍ കേന്ദ്ര അനുമതി ലഭിച്ചില്ലെങ്കില്‍ ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ പ്രത്യേകമായി അച്ചടിച്ചു നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
കഴിഞ്ഞ വര്‍ഷം ചില ക്ലാസുകളില്‍ പഠന ഭാരം ലഘൂകരിക്കാനായി ആവര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരുന്നു. പാഠപുസ്തകങ്ങള്‍ അച്ചടിച്ച ശേഷമാണ് ഒഴിവാക്കിയതെന്നു പറഞ്ഞ് ആ പാഠഭാഗങ്ങളും സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിച്ചു.
കേന്ദ്ര അക്കാദമിക് ഏജന്‍സിയായ എന്‍.സി.ഇ.ആര്‍.ടിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്.ഇ.ആര്‍.ടിയുമാണ് സിലബസ് തീരുമാനിക്കുന്നത്.