ഓപ്പറേഷൻ സമുദ്ര സെതു; ത്രികാണ്ട് മുംബൈയിൽ

Share

 ഡൽഹി: ഓപ്പറേഷൻ സമുദ്ര സേതുന്റെ ഭാഗമായി ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) ക്രയോജനിക് കണ്ടൈനറുകളുടെ കയറ്റുമതി   വർധിപ്പിക്കുന്നതിനു വേണ്ടി ഖത്തറിലെ ഹമദ് തുറമുഖത്ത് നിന്ന് മുംബൈയിലേക്ക്   ഇന്ത്യൻനാവിക സേനയുടെ കപ്പൽ  ത്രികാണ്ടിനെ വിന്യസിസിച്ചിരുന്നു .  

40 മെട്രിക് ടൺ ദ്രാവക ഓക്സിജനുമായി മെയ് 05 ന് ഖത്തറിൽ പ്രവേശിച്ച കപ്പൽ   മെയ് 10 ന് മുംബൈയിൽ എത്തി. കോവിഡ് -19 മഹാമാരിക്കെതിരായ  ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുള്ള ഫ്രഞ്ച് ദൗത്യത്തിന്റെ ഭാഗമാണ് ഈ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിയത് .

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഇന്തോ-ഫ്രഞ്ച് സംരംഭം അടുത്ത രണ്ട് മാസത്തിനുള്ളിൽ 600 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ  ഇന്ത്യയിലേക്ക് അയച്ചേക്കും .ആദ്യമായി  എത്തിയ മെഡിക്കൽ ഓക്സിജൻ  മഹാരാഷ്ട്ര സംസ്ഥാനത്തിനു കൈമാറി .