ഒരു സ്റ്റോറിയും നിരോധിച്ച് മായിച്ചു കളയാന്‍ പറ്റില്ല.

Share

‘സതീശനൊക്കെ എന്തിനാ വായിക്കണേ …’

കൊച്ചി: കേരളാ സ്റ്റോറി എന്നല്ല ഒരു സ്റ്റോറിയും നിരോധിച്ച് മായിച്ചു കളയാന്‍ പറ്റില്ലെന്ന് എഴുത്തുകാരന്‍ ടി.അരുണ്‍കുമാര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം:
‘ഒരു സംശയവുമില്ല.
എം.എഫ്. ഹുസൈന് നഗ്‌ന ദേവതമാരെ വരയ്ക്കാനാവണം.
കസന്‍ദ് സാക്കീസിന് ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ‘ എഴുതാനും സ്‌കോര്‍സസെമാര്‍ക്ക് അത് സംവിധാനം ചെയ്യാനുമാകണം.
‘സാത്താനിക്ക് വഴ്‌സസ് ‘ ഇന്ത്യയില്‍ വില്‍ക്കപ്പെടണം ; ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘ കേരളത്തിലെവിടെയും അവതരിപ്പിക്കാനാവണം.
കര്‍ട്ട് വെസ്റ്റണ്‍ഗാദുമാര്‍ക്ക് ആരുടെയും കാര്‍ട്ടൂണ്‍ വരയ്ക്കാനാവണം; ബി.ബി.സിക്ക് മോദിക്കെതിരെ ഡോക്യുമെന്ററി എയര്‍ ചെയ്യാനാവണം.
നമുക്ക് അഹിതമായതോ പ്രതിലോമകരമെന്ന് തോന്നുന്നതോ ആയ ഏതെങ്കിലുമൊരു ആവിഷ്‌ക്കാരത്തെ നിരോധനം കൊണ്ട് നേരിടുന്നത് ഭീരുത്വവും ജനാധിപത്യത്തിന്റെ സത്തയ്ക്ക് എതിരുമാണ്.
ഇന്ത്യയില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുകയും കേവലം അധികാര വാഴ്ചയ്ക്കായി പൗരന്റെ മൗലികാവശങ്ങള്‍ പോലും നഷേധിക്കുകയും ചെയ്ത പാരമ്പര്യം നിര്‍ഭാഗ്യവശാല്‍ കോണ്‍ഗസിനുണ്ട്.
കേവലം മത നേതാക്കളുടെ ഇല്ലാത്ത ശക്തിയെ ഭയന്ന് ഇന്ത്യയിലെ മുസ്ലീംസ്ത്രീകളുടെ ആത്മാഭിമാനത്തിന് വിലയിട്ടിട്ടുണ്ട് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍.
കേരള സ്റ്റോറി നിരോധിക്കണമെന്ന വി.ഡി.സതീശന്റെ നിലപാട് ഇതിന്റെയെല്ലാം പ്രേതബാധയില്‍ നിന്നുണ്ടായതാണ്.
ഗോഡ് ഫാദറില്‍ സ്വാമിനാഥന്‍ മായിന്‍ കുട്ടയോട് ‘ നീയൊക്കെ എന്തിനാ പഠിക്കണേ ‘ എന്ന് ചോദിക്കുന്നുണ്ട്. അതു പോലെ ശ്രീ. സതീശനൊക്കെ ‘ എന്തിനാ വായിക്കണേ ‘ എന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു.
കേരളാ സ്റ്റോറി എന്നല്ല ഒരു സ്റ്റോറിയും നിരോധിച്ച് മായിച്ചു കളയാന്‍ പറ്റില്ല.’