ഒക്കൽ കൃഷി ഫാമിന് പുതിയ മുഖം പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷിമന്ത്രി ഇന്ന് നിർവഹിക്കും

Share

ഒക്കൽ: അങ്കമാലി പെരുമ്പാവൂർ എം സി റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കൃഷി വകുപ്പിൻറെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഇന്ന്നിർവഹിക്കും.
 ഫാമിൽ ഉൽപാദിപ്പിക്കുന്ന അത്യുത്പാദനശേഷിയുള്ള നെൽ വിത്തുകളുടെയും, തൈകളും,അലങ്കാര സസ്യങ്ങളുടെയും മറ്റ് 
ഫാം ഉൽപ്പന്നങ്ങളും ആകർഷകമായ രീതിയിൽപ്രദർശിപ്പിക്കാനും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായരീതിയിൽ വാങ്ങുന്നതിനും സൗകര്യമൊരുക്കുന്നതാണ് പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 43.32ലക്ഷംചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

 എം സി റോഡിനോട് ചേർന്ന് കിടക്കുന്ന ഫാമിലേക്ക് പെട്ടെന്ന് ജനശ്രദ്ധ കിട്ടത്തക്കവിധം ഉള്ള പ്രവേശനകവാടം, ഗേറ്റ്,സെയിൽസ് കൗണ്ടർ ഒപ്പം പത്തോളം  വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ  ടൈൽ വിരിച്ച പാർക്കിംഗ് ഗ്രൗണ്ടും ഇവിടെസജ്ജമാക്കിയിട്ടുണ്ട്.
,
ഫാമിൽ നിന്നും പ്രധാനമായുംകർഷകർക്കാവശ്യമായ വിവിധ ഇനം നെൽവിത്തുകളാണ്   ഉല്പാദിപ്പിച്ച് വിതരണം വിതരണം നടത്തുന്നത് .നിലവിലുള്ള,  പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തി പില്ലർ വാർത്തു മുകളിൽ പമ്പ് ഹൗസ് പണിയുകയും 20,000ലിറ്റർകപ്പാസിറ്റിയുള്ള രണ്ട് ഗ്രൗണ്ട് ലെവൽ കോൺക്രീറ്റ് ടാങ്കുകൾ  പണിത് പൂർത്തീകരിച്ചു.
മാത്രമല്ല പമ്പ് ഹൗസി നോട് ചേർന്ന് പുതിയ കിണർ നിർമ്മിച്ച് മറ്റൊരു 20 എച്ച്പി പമ്പ് സെറ്റ് സ്ഥാപിച്ച് HDPE ലൈൻ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ നിറക്കുവാനും ആവശ്യാനുസരണം ഉപയോഗിച്ച് കനാലുകൾ വഴി പാടത്തേക്ക് തുറന്നുവിടാനുള്ള  സൗകര്യമൊരുക്കിയിട്ടുണ്ട് ഇവയൊക്കെ നെൽ വിത്ത് ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവാണ് ലക്ഷ്യമിടുന്നതെന്നു ഫാം സൂപ്രണ്ട് ഫിലിപ്പ് ജി ടി കാനാട്ട്  പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങക്ക് വിഭാവനം ചെയ്ത എസ്റ്റിമേറ്റ് തുകയേക്കാൾ കുറവ് ചെലവഴിച്ചുകൊണ്ടാണ് നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ചതെന്ന് നിർമാണ ചുമതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (അഗ്രി ) കെ സുരേഷ് കുമാർ പറഞ്ഞു.

ഫാം അങ്കണത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ 
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അധ്യക്ഷനാകും മുഖ്യാതിഥിയായി ചാലക്കുടി എംപി 
ബെന്നി ബഹനാൻ
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ത്രിതല പഞ്ചായത്ത് ഭാരവാഹികൾ കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.