മുംബൈ കപ്പല്‍നിര്‍മാണശാലയില്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി.
മൂന്ന് നാവികസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഇന്നലെ വൈകിട്ടോടെയായിരുന്നു സ്ഫോടനമുണ്ടായത്.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവികസേന അറിയിച്ചു.
കപ്പലിന് കാര്യമായ കേടുപാട് ഇല്ലെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
അപകടത്തിന് ആയുധങ്ങളുമായോ സ്ഫോടകവസ്തുക്കളുമായോ ബന്ധമില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ ബോര്‍ഡിന് രൂപംനല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
1986 ഒക്ടോബര്‍ 28 നാണ് ഐഎന്‍എസ് രണ്‍വീര്‍ കമീഷന്‍ ചെയ്തത്.