ഏഷ്യ കപ്പ് വനിതാ ഫുട്‌ബോൾ: ഇറാനെതിരെ ഇന്ത്യയ്ക്ക് ​ഗോൾരഹിത സമനില

Share

ഏഷ്യ കപ്പ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇറാനെതിരെ ഇന്ത്യയ്ക്ക് ​ഗോൾരഹിത സമനില.

മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം നേടാനായില്ല.

ഇന്ത്യയ്ക്കും ഇറാനും ഓരോ പോയന്റ് വീതം ലഭിച്ചു.

ഇതോടെ ഗ്രൂപ്പ് എ യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

ഇറാന്‍ മൂന്നാമതും ചൈനീസ് തായ്‌പേയ് നാലാമതുമാണ്.

ആദ്യ മത്സരത്തില്‍ വിജയം നേടിയ ചൈന മൂന്ന് പോയന്റ് നേടി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും.

ഞായറാഴ്ച വൈകിട്ട് 7.30 നാണ് മത്സരം.

ഏഷ്യ കപ്പ് വനിതാ ഫുട്ബോളിൽ ഇന്ന് നാല് മത്സരങ്ങൾ.

ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന മത്സരത്തിൽ ജപ്പാൻ, മ്യാൻമറിനെയും വൈകിട്ട് 3.30 ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ഇന്തോനേഷ്യയേയും നേരിടും.

വൈകിട്ട് 5.30 ന് തായ് ലന്റ് , ഫിലിപ്പൈൻസുമായും 7.30 ന് ദക്ഷിണ കൊറിയ, വിയറ്റ്നാമുമായും ഏറ്റുമുട്ടും.