ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയുമായി വി.ഡി.സതീശൻ

Share

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ച നടത്താതെ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രസ്താവന ശരിയല്ലന്ന് വി.ഡി.സതീശൻ പറഞ്ഞു. ഇത്രയും ചർച്ച ഇതിന് മുമ്പ് നടത്തിയിട്ടില്ല.

രണ്ട് തവണ ഇരുവരുമായി ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായ തീരുമാനമാണുണ്ടായത്. ഒന്നേ രണ്ടോ നേതാക്കളുടെ അഭിപ്രായം മാത്രമല്ല പരിഗണിച്ചത്. ജനാധിപത്യരീതിയിൽ ചർച്ചകൾ പൂർത്തിയാക്കിയാണ് ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഡി.സി.സി. പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒരു വശത്ത് പ്രഖ്യാപനം വൈകുന്നുവെന്ന് പറയുകയും, മറുവശത്ത്
വൈകിപ്പിക്കുന്നതിന് വേണ്ടി ചിലർ ശ്രമിക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു. പട്ടികയുമായ ബന്ധപ്പെട്ട മുഴുവൻ ഉത്തരവാദിത്വവും താനും കെ.സുധാകനും ഏറ്റെടുക്കുന്നു.ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയ ലിസ്റ്റ് പൂർണ്ണമായി അംഗീകരിക്കണമെങ്കിൽ പിന്നെ തങ്ങൾ ഈ സ്ഥാനത്ത് വേണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

എ.കെ.ആന്റണിയും കരുണാകരനും മാറി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വന്നപ്പോൾ അവരോട് ചർച്ച നടത്തിയിയിരുന്നോ തീരുമാനമെടുത്തത്. പരാതി പറയേണ്ട ഒരു സാഹചര്യവും നിലവിലില്ല. ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ ഹൈക്കമാന്റിൽ ഇവർ സമ്മർദ്ദം ചെലുത്തി പേര് തിരുത്തിയെന്ന വാർത്തയാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.
സാമ്പ്രദായിക രീതിയിൽ നിന്നും മാറിയായിരിക്കും തങ്ങളുടെ പ്രവർത്തന മുണ്ടാവുകയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

അനാവശ്യമായ ഒരു സമ്മർദ്ദത്തിനും വഴങ്ങിയിട്ടില്ല. പാർട്ടിയിൽ പുതിയ ഒരു ഗ്രൂപ്പുമുണ്ടാകില്ല. ഗ്രൂപ്പ് പാർട്ടിക്ക് മുകളിലാവരുത്. എല്ലവരുമായി ചർച്ച നടത്തിയത് കൊണ്ടാണ് ഡി.സി.സി. പ്രസിഡന്റ് മാരുടെ ലിസ്റ്റനന്നായത്. പൊട്ടിത്തെറിക്കാൻ നേരത്തെ തീരുമാനിച്ചാതാണ്. ഇതിനേക്കാൾ നല്ല ലിസ്റ്റ് ഉണ്ടായാലും പൊട്ടിത്തെറി ഉണ്ടാകുമായിരുന്നു.
കഴിഞ്ഞ പതിനെട്ട് വർഷത്തെ പാർടി രീതികളിൽ നിന്നുള്ള മാറ്റത്തെ മുതിർന്ന നേതാക്കൾ അംഗീകരിക്കണമായിരുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.