വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനാചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ആരോഗ്യമുള്ള അന്തരീക്ഷം സുസ്ഥിരവും ആരോഗ്യകരവുമായ മനുഷ്യ സമൂഹത്തിന്റെ
അടിത്തറയാണെന്നും ഭാവിതലമുറയ്ക്കായി പ്രകൃതിവിഭവങ്ങളെ
സംരക്ഷിക്കണമെന്നും ദിനാചരണത്തിലൂടെ ആഹ്വാനം ചെയ്യുന്നു.