ഇന്ന് ഡിസംബര്‍ 16 ; വിജയ് ദിവസ് | VIJAY DIWAS

Share

1971 ല്‍ പാകിസ്താനുമായി നടന്ന യുദ്ധവിജയത്തിന്‍റെ സ്മരണാര്‍ത്ഥം ഓരോ ഡിസംബര്‍ 16 ഉം ഇന്ത്യ വിജയ് ദിവസമായി ആഘോഷിക്കുന്നു.

ഇന്ത്യയുടേയും അയല്‍രാജ്യങ്ങളായ പാകിസ്താന്‍റെയും ബംഗ്ലാദേശിന്‍റേയും ചരിത്രത്തില്‍ നിര്‍ണ്ണായകമായ യുദ്ധമായിരുന്നു 1971 ലേത്. ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യത്തിന്‍റെ പിറവിക്ക് കൂടി കാരണമായ യുദ്ധത്തില്‍ ഡിസംബര്‍ 16 നായിരുന്നു പാകിസ്താന്‍ സേന ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.

vijay diwas.

പാകിസ്താന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്‍ നിയാസിന്‍റെ നേതൃത്വത്തില്‍ 93,000 സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നയിച്ച ജഗ്ജിത് സിംഗ് അറോറയുടെ മുന്നില്‍ കീഴടങ്ങിയത്. യുദ്ധത്തില്‍ പാരജയപ്പെട്ടതോടെ പരസ്യമായി ഇന്ത്യക്ക് കീഴടങ്ങേണ്ടി വന്ന പാകിസ്താന് രാജ്യത്തിന്‍റെ പകുതിയും കിഴക്കന്‍ സേനയും നഷ്ടപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ സൈനിക കീഴടങ്ങല്‍ കൂടിയായിരുന്നു അത്.

1971 ലെ യുദ്ധത്തെ സംഭന്ധിച്ച കൂടുതല്‍ വസ്തുതകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

  • 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധത്തിന്‍റെ ആരംഭം.ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ആദ്യമായി ഒരുമിച്ച് പോരാടിയ യുദ്ധം കൂടിയാണ് ഇത്.
  • കിഴക്കന്‍-പടിഞ്ഞാറ് പാകിസ്ഥാനിലേക്കെല്ലാം ഇന്ത്യന്‍ സേന വളരെ പെട്ടെന്ന് തന്നെ ശക്തമായി മുന്നേറി. പടിഞ്ഞാറന്‍ പാകിസ്താനിലെ 15010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു
  • 1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധസമയത്ത് ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
  • 13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് 1971 ലേത്.
  • രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പുതിയൊരു രാജ്യം(ബംഗ്ലാദേശ്) സൃഷ്ടിക്കപ്പെട്ട യുദ്ധം.
  • ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ വ്യോമാതാവളങ്ങള്‍ രൂക്ഷമായി നാശം വിതച്ചു.
  • ഒരു ദിവസം 500 ലധികം പാക് സൈനികര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമത്തില്‍ വധിക്കപ്പെട്ടു.
  • പാകിസ്താനും കര-വ്യോമ-നാവിക സേന ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലെ ലോങ്വാല ഇസ്ലാമാബാദില്‍ നിന്ന് ആക്രമിക്കപ്പെട്ടു.
  • ക്രൂരമായി പീഡിക്കപ്പെട്ട 90 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ യുദ്ധസമയത്തും യുദ്ധാനന്തരവം ഇന്ത്യയിലെത്തി.
  • 1971 ഡിസംബര്‍ 3 മുതല്‍ 1971 ഡിസംബര്‍ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ട് നിന്നത്. ഇന്ത്യയിലേയും പാകിസ്താനിലേയും 3800 സൈനികര്‍ക്കാണ് ഈ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്.
  • ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു.
  • യുദ്ധക്കുറ്റങ്ങളിൽ മുഖ്യപ്രതിയും ജമാ അത്തെ ഇസ്‌ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013 ൽ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു.
  • ജമാഅത്തെ ഇസ്ലാമി (ജെ.ഐ) സെക്രട്ടറി ജനറൽ അലി അഹ്സൻ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്ട്രപ്രത്യേക ട്രിബൂണൽ വധശിക്ഷ വിധിച്ചു
  • 1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഷിംല കരാര്‍ ഒപ്പുവെച്ചു.