ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഓസ്‌ട്രേലിയയിലെ വോളഗോങ്
സര്‍വകലാശാല വ്യക്തമാക്കി. അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 5 ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിക്ടോറിയ, എഡിത്ത് കോവന്‍, ജോറന്‍സ്, വോഗോങ്, സതേണ്‍ ക്രോസ് എന്നീ സര്‍വകലാശാലകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പഠനം തുടരാതെ ജോലി ചെയ്യുന്നുവെന്നും കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി പഠന വീസയെ കാണുന്നുവെന്നും വ്യാജരേഖ ഉപയോഗിച്ചു പ്രവേശനം തരപ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍
പൊതുവായ മാര്‍ഗരേഖകളില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു പ്രത്യേകമായി നിയന്ത്രണങ്ങളൊന്നുമില്ലെന്നു വോളഗോങ് അധികൃതര്‍ വിശ ദീകരിച്ചു. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.