‘കാട്ടാനയെ പേടിച്ച് ഈ കുഞ്ഞുങ്ങളെയും പ്രായമായ അമ്മയെയുംകൊണ്ട് സ്വന്തം വീടുവിട്ട് വാടകവീട്ടിലേക്ക് എത്തിയവരാണ് ഞങ്ങള്‍.ഇപ്പോള്‍ പുലി വീടിനകത്തുകയറി. ഭാഗ്യംകൊണ്ടാണ് എന്റെ ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടത്. മരണഭയമില്ലാതെ ജീവിക്കാന്‍ ഇനി ഞങ്ങള്‍ എവിടേക്കുപോകണം?’ .കഴിഞ്ഞദിവസം പുലി വീട്ടിനുള്ളില്‍ കയറിയതിന്റെ ഭയവും രോഷവും എല്ലാം പൂമരുതിക്കുഴി പൊന്മേലില്‍ സതീഷിന്റെയും ഭാര്യ രേഷ്മയുടെയും വാക്കുകളിലുണ്ട്.
കുടുംബത്തെ ചേര്‍ത്തുപിടിച്ചപ്പോഴും പുലിയുടെ ആക്രമണത്തില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട വളര്‍ത്തുനായ ദോറയും ഒപ്പമുണ്ടായിരുന്നു.കാട്ടാനയെ പേടിച്ച് സ്വന്തം വീടുവിട്ട് വാടകവീട്ടിലേക്ക് എത്തിയ സതീഷിന്റെയും കുടുംബത്തിന്റെയും വാക്കുകള്‍ക്ക് മറുപടിപറയാന്‍ കണ്ടുനിന്ന ആര്‍ക്കും കഴിയില്ലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.15-നാണ് സതീഷിന്റെ വീട്ടിനുള്ളിലേക്ക് വളര്‍ത്തുനായയുടെ പിന്നാലെ പുലിയും കയറിച്ചെന്നത്.സതീഷിന്റെ ഭാര്യ രേഷ്മ പെട്ടെന്ന് ഹാളിന്റെ കതക് വലിച്ചടച്ചതുകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. വീട്ടിനകത്തും മുറ്റത്തും പുലിയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സതീഷിന്റെ ഭാര്യ രേഷ്മ പെട്ടെന്ന് ഹാളിന്റെ കതക് വലിച്ചടച്ചതുകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. വീട്ടിനകത്തും മുറ്റത്തും പുലിയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് .
കാട്ടാനക്കൂട്ടം സ്ഥിരമായി നാശമുണ്ടാക്കുന്ന ജനവാസമേഖലയിലേക്കാണ് ഇപ്പോള്‍ പുലിയും എത്തിയിരിക്കുന്നത്. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ പൂമരുതിക്കുഴി, പാക്കണ്ടം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പുലിയുടെ ശല്യവും ജനജീവിതത്തിന് പ്രശ്‌നമായിരിക്കുന്നത്.
പൂമരുതിക്കുഴിയില്‍ പട്ടാപ്പകല്‍ വളര്‍ത്തുനായയെ പിടിക്കാന്‍ ഓടിയ പുലി ചെന്നുകയറിയത് ഒരു വീടിന്റെ അടുക്കളയ്ക്കകത്താണ്. അവിടെയുണ്ടായിരുന്ന വീട്ടമ്മയും രണ്ടുവയസ്സുള്ള കുഞ്ഞും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. നാല് ദിവസം മുമ്പ് ഇതേ സ്ഥലത്ത് ഒരാളുടെ വീട്ടിലെ ആട്ടിന്‍കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു