ഇത് സ്വയം പഠനത്തിന്റെ കാലം: ശശി തരൂര്‍

Share

പഠനത്തിന്റെ നിര്‍വ്വചനം തന്നെ മാറുന്ന ഒരു കാലമാണിതെന്ന്് ശശി തരൂര്‍ എംപി. കുട്ടികളെ പഠിപ്പിക്കുകയല്ല, അവര്‍ സ്വയം പഠിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസസമ്പ്രദായമാണ് വളര്‍ന്നുവരേണ്ടത് എന്നും അതിന് സാമ്പദായികമായ വഴികള്‍ മാറി സഞ്ചരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ്ജ് പുളിക്കന്റെ ഒരു വിത്തില്‍ എത്ര ആപ്പിളുണ്ട് എന്ന പുസ്തകം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവിംഗ് ലീഫ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ പുസ്തകം ഫാദര്‍ ഗീവര്‍ഗ്ഗീസ് മേക്കാട്ടിന് നല്‍കിയാണ് ശശിതരൂര്‍ പ്രകാശനം ചെയ്തത്.

കൊവിഡ് കാലത്ത് ക്യാംപസുകളില്ലാത്ത പഠനസാഹചര്യമാണ്. അതുകൊണ്ട് ക്ലാസ്മുറികളിലെ പതിവ് പഠനരീതിയില്‍ നിന്ന് വ്യത്യസ്തമായി മറ്റുള്ള സാധ്യതകളും ഉപയോഗപ്പെടുത്തണം. സ്വയം പ്രചോദിതരായി അനുഭവങ്ങളിലൂടെ അറിവ് നേടുകയാണ് വേണ്ടത്.

ജോര്‍ജ്ജ് പുളിക്കന്റെ പുസ്തം സെല്‍ഫ് മോട്ടിവേഷന്‍ എന്ന നിലയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ മുതല്‍ക്കൂട്ടാകുന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. ഫാദര്‍ ഗീവര്‍ഗ്ഗീസ് മേക്കാട്ട്, എബ്രഹാംകുര്യന്‍, ജോര്‍ജ്ജ് പുളിക്കന്‍ എന്നിവര്‍ സംസാരിച്ചു.