“ആ സന്ദേശം സഫലം”; കോവിഡ് കാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ കുറിച്ച് സത്യൻ അന്തിക്കാട്

Share

ലേഖനത്തിൽ നിന്നും ✍🏻…

കോവിഡ് എന്നത് കൂട്ടിലടക്കപ്പെട്ട അവസ്ഥയാണ്. കൂട് തുറക്കാൻ പറ്റിയാൽ പോലും ആരും പുറത്തിറങ്ങാത്ത അവസ്ഥ…

പോലീസുകാർ കഷ്ടപ്പെടുന്നവനെ തേടിയെത്തി സഹായം നൽകുന്നു. എത്രയോ പോലീസുകാർ ഒരാവശ്യവുമില്ലാതെ റോഡിൽ രാവും പകലും കാവൽ കിടക്കുമായിരുന്നു. അവർ സ്വന്തം മക്കളെപ്പോലുള്ളവരെ അടിച്ചോടിക്കുമായിരുന്നു. ഓരോ ദിവസവും യുദ്ധം കഴിഞ്ഞു തളർന്നെത്തുന്ന പോലീസുകാർ കാത്തുനിൽക്കുന്ന പരാതിക്കാരോട് വെറുപ്പോടെ പെരുമാറിയാൽ കുറ്റം പറയാനാകില്ല.

ഇപ്പോൾ അവർ ജനങ്ങളുടെ ക്ഷേമം അന്വേഷിച്ചു ജനങ്ങളിലേക്ക് വരികയാണ്. പഠിക്കാൻ പുസ്തകമില്ലെന്നു പറഞ്ഞ കുട്ടിയുടെ വീട്ടിലേക്ക് അന്വേഷിച്ചെത്തുന്ന പോലീസുകാർ അവർക്കു ഭക്ഷണവും വസ്ത്രവും നല്ല വീടും നൽകി തിരിച്ചുപോകുന്ന വാർത്ത നാം വായിക്കുന്നു. നാലു പേർ വിചാരിച്ചാൽ കലക്‌ടറേറ്റിനു മുന്നിൽ കലാപം നടത്താം. അതോടെ പരിസരത്തെ പോലീസ് സ്റ്റേഷനിലൊന്നും പോലീസുകാരുണ്ടാകില്ല. അത്യാവശ്യത്തിനു സഹായം വേണ്ടവർ പോലും കാത്തിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നഗരത്തിൽ ഇത്തരം യുദ്ധങ്ങളുണ്ടാകാറുണ്ട്. അടിയേൽക്കുന്ന സമരക്കാരനും അടിക്കുന്ന പോലീസുകാരനും വീട്ടിൽ നെഞ്ചിൽ തീയുമായിരിക്കുന്ന കുടുംബവുമുണ്ട്.

ഒരു ബസിനു കല്ലെറിയുന്നതിനേക്കാൾ ശക്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഒരു കിലോ അരി വിശക്കുന്നവന്റെ വീട്ടിലെത്തിക്കുന്നതാണെന്നു നാം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ നാം നേരിട്ടത് തോളോട് തോൾ ചേർന്നാണ്.
കോവിഡ് നമ്മളെ പഠിപ്പിച്ച ഈ പാഠങ്ങൾ നാം മുന്നോട്ടുകൊണ്ടുപോകണം.