ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി വീണ്ടും നീട്ടി.
മാർച്ച് 15 വരെയാണ് നീട്ടിയത്.
കോവിഡ് സാഹചര്യം കാരണം നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്ന് കേന്ദ്ര ധനമന്ത്രാലയം ട്വീറ്ററിൽ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്യാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്.
ഫെബ്രുവരി 15 ആണ് പുതുക്കിയ തീയതി.
2020 – 21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.
ഡിസംബർ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി.