ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അടിയന്തരമായി അന്വേഷണം ആരംഭിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെയ്‌ഡേഴ്സ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഇരു കമ്പനികളും സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
ആമസോണും ഫ്ലിപ്കാർട്ടും വില കുറച്ചുകാണിക്കൽ അടക്കമുള്ള എല്ലാ മത്സരവിരുദ്ധ രീതികളും അവലംബിക്കുന്നുവെന്ന പരാതിയിൻമേൽ 2020 ജനുവരി മൂന്നിനാണ് സി സി ഐ ഇരു കമ്പനികൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇ-കൊമേഴ്‌സ് കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും സിഎഐടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.