അസമില്‍ 16500 കോടിയുടെ വികസനവുമായി പ്രധാനമന്ത്രി

Share

ന്യൂഡല്‍ഹി : ഏപ്രില്‍ 14 ന് അസമിലെ ഗുവാഹത്തി എയിംസും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് തറക്കല്ലിടും. നംരൂപിലെ 500 ടി.പി.ഡി മെഥനോള്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യല്‍, പലാഷ്ബരിയെയും സുവല്‍കുച്ചിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിയില്‍ പാലത്തിന്റെ തറക്കല്ലിടല്‍; രംഗ് ഘര്‍, ശിവസാഗര്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനുള്ള തറക്കല്ലിടല്‍; അഞ്ച് റെയില്‍വേ പദ്ധതികള്‍ സമര്‍പ്പിക്കല്‍ എന്നിവയും നിര്‍വഹിക്കും.
ഗുവാഹത്തി എയിംസില്‍ 3,400 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 1120 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എയിംസ് 30 ആയുഷ് കിടക്കകള്‍ ഉള്‍പ്പെടെ 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയാണ്.
നാല്‍ബാരി മെഡിക്കല്‍ കോളേജ്, നാഗോണ്‍ മെഡിക്കല്‍ കോളേജ്, കൊക്രജാര്‍ മെഡിക്കല്‍ കോളേജ് എന്നിവയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. യഥാക്രമം 615 കോടി, 600 കോടി, 535 കോടി രൂപ മുതല്‍മുടക്കിലാണ് ഇവ നിര്‍മ്മിച്ചത്. 500 കിടക്കകളുള്ള അദ്ധ്യാപക ആശുപത്രികളും ഓരോ മെഡിക്കല്‍ കോളേജിനോടുമൊപ്പമുണ്ട്.
എല്ലാ ജില്ലകളിലുമായി 1.1 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന കാര്‍ഡുകള്‍ വിതരണം ചെയ്യും.
546 കോടി രൂപ ചെലവുവരുന്ന ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ആത്മനിര്‍ഭര്‍ ഭാരത്’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും.
പ്രധാനമന്ത്രി സരുസജയ് സ്റ്റേഡിയത്തില്‍ 10,900 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.