അവകാശികളില്ലാത്ത പണം കണ്ടെത്തും എ.ഐ പോര്‍ട്ടല്‍

Share

ന്യൂഡല്‍ഹി: അവകാശികളില്ലാതെ 10 വര്‍ഷത്തിലേറെയായ ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനായി റിസര്‍വ് ബാങ്ക് കേന്ദ്രീകൃത പോര്‍ട്ടല്‍ തുടങ്ങും. വിവിധ ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് (ഡി.ഇ.എ) ഫണ്ടിലേക്കാണ് മാറ്റാറുള്ളത്. എങ്കിലും ഈ പണം അവകാശികള്‍ക്ക് ക്ലെയിം ചെയ്യാന്‍ അവസരമുണ്ട്. ഓരോ ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ അവരവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് പകരമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അടിസ്ഥാനമാക്കിയുള്ള പുതിയ പോര്‍ട്ടല്‍. ഒരാള്‍ക്ക് എല്ലാ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇതുവഴി അറിയാനാകും.