അയോഗ്യത ഒരുകച്ചിത്തുരുമ്പ്!

Share

കല്‍പറ്റ: എം. പി. പദവിയില്‍ നിന്ന് അയോഗ്യനാക്കിയത് അവസരമായി കാണുമെന്ന് വയനാട്ടില്‍ നടത്തിയ സത്യമേവ ജയതേ സംഗമത്തില്‍ രാഹുല്‍ ഗാന്ധി. ഇതു കേള്‍ക്കുമ്പോള്‍ ഒരു സംശയം: മോദി സമുദായത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചതും സൂറത്ത് കോടതി ആരാഞ്ഞിട്ടും ആ പ്രസ്താവന പിന്‍വലിക്കാഞ്ഞതും ആസൂത്രിതമായിരുന്നോ?. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നോ അദ്‌ദേഹം? .സമകാലിക രാഷ്ട്രീയത്തിലെ നിലയില്ലാകയത്തില്‍ , കിട്ടിയ കച്ചിത്തുരുമ്പില്‍ കയറിപ്പിടിക്കുകയായിരുന്നു രാഹുലെന്ന ആക്‌ഷേപം ശരിവയ്ക്കുന്നതാണ് കല്‍പ്പറ്റയില്‍ നടത്തിയ പ്രസംഗം.
ബിജെപി എത്ര ആക്രമിച്ചാലും ഭയപ്പെടില്ലെന്നും അദ്‌ദേഹം വയനാട്ടിലും ആവര്‍ത്തിച്ചു. തകര്‍ക്കാനും ഭയപ്പെടുത്താനും എത്ര ശ്രമിച്ചാലും അതിനൊന്നും വഴങ്ങുന്നയാളല്ല താന്‍. ഇത് ബിജെപിക്കു മനസ്സിലായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
പേടിയില്ല, പേടിയില്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നത് എന്തിന്‌റെ ലക്ഷണമാണ്?