സഞ്ചാരികള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട പാത വീണ്ടും തുറക്കുന്നു. നിത്യഹരിതവനങ്ങളാല്‍ സമ്പന്നമായ അഗസ്ത്യാര്‍ കൂടം പുല്‍മേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ് നില്‍ക്കുന്നതാണ്. യാത്രയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചടുത്തോളം അഗസ്ത്യാര്‍കൂടം ഒഴിവാക്കാനാവുന്നതല്ല. അതു കൊണ്ടു തന്നെ വീണ്ടുമൊരി അഗസ്ത്യാര്‍കൂട യാത്രക്കുള്ള അവസരം സഞ്ചാര പ്രേമികള്‍ക്ക് നല്‍കുന്ന ആവേശം ചെറുതാകില്ല.
44 ദിവസത്തേക്കാണ് ഇക്കുറി അവസരം. ജനുവരി 14 മുതല്‍ ഫെബ്രുവരി 26-വരെയാണ് ട്രെക്കിങ്ങെന്ന് വ്യക്തമാക്കി അധികൃതര്‍ യാത്രക്ക് വേണ്ട മാനദണ്ഡങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ട്.
അഗസ്ത്യാര്‍കൂടത്തില്‍ ഇക്കുറി പരമാവധി 100 പേര്‍ക്കാണ് ഒരുദിവസം പ്രവേശനം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തിവേണം യാത്രക്കുള്ള അനുമതി നേടാന്‍. അക്ഷയ കേന്ദ്രങ്ങളിലക്കം ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1331 രൂപയാണ്. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
ബുക്കിംഗിനെക്കുറിച്ച് അറിയാം
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking എന്ന ഓണ്‍ലൈനായി ബുക്ക് ചെയ്ത് ടിക്കറ്റ് സ്വന്തമാക്കാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം.
1331 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യുമ്പോള്‍ പത്ത് പേര്‍ വരെ ഉള്‍പ്പെടുന്ന ടിക്കറ്റിന് അധികമായി 70 രൂപയും അഞ്ച് പേര്‍ വരെ ഉള്‍പ്പെടുന്ന സംഘത്തിന് 50 രൂപയും അധികമായി നല്‍കേണ്ടി വരും.
അഗസ്ത്യാര്‍കൂടത്തിലേക്ക് അനുമതി ആര്‍ക്കൊക്കെ
ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമാകും അനുമതി ലഭിക്കുക. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുമതി ലഭിക്കില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് അനുമതിക്കായി അപേക്ഷിക്കാനാകില്ല. സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന അറിയിപ്പില്‍ അവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ടിക്കറ്റ് പ്രിന്‍റ് ഔട്ടിന്‍റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡുമായി എത്തിയാല്‍ മാത്രമേ ട്രക്കിംഗിന് അനുമതി ലഭിക്കു. പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം ഒരു ഗൈഡിനെ അനുവദിക്കും. രണ്ട് ഡോസ് വാക്സിനേഷന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും അല്ലെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രയ്ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടാം
ട്രക്കിംഗിനെത്തുന്നവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈല്‍ഡ്‍ലൈഫ് വാര്‍ഡന്‍റെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പർ: 0471-2360762.