ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ ചർച്ച നടത്തി

Share

ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി K രാധാകൃഷ്ണൻ ചർച്ച നടത്തി.

ശബരിമലയിലും പമ്പയിലും മറ്റും സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും കോവിഡ് സാഹചര്യത്തിലുള്ള മുൻകരുതലും ചർച്ചയിൽ കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി യോഗത്തിൽ പങ്കെടുത്തു. സുരക്ഷിതമായ തീർത്ഥാടന കാലത്തിനായി ഭക്തർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുമെന്ന് അന്യ സംസ്ഥാന പ്രതിനിധികൾ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് N വാസു ,ദേവസ്വം പ്രിൻസിപ്പൽ സെകട്ടറി K R ജ്യോതിലാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *