ലോക വെല്ലുവിളികൾ നേരിടുന്നതിനായി യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണം

Share

ലോക വെല്ലുവിളികൾ നേരിടുന്നതിനായി യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണം ആവശ്യമാണെന്ന് ഇന്ത്യ.

സംഘർഷങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ വ്യാപനം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ് പറഞ്ഞു.

യു.എൻ സുരക്ഷാ കൌൺസിലിൽ ആഗോള സമാധാനവും സുരക്ഷയും എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമാധാന പാലനത്തിനും സുരക്ഷയ്ക്കുമുള്ള അന്താരാഷ്ട്ര ചട്ടക്കൂടുകൾ നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവാദപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും രാജ്കുമാർ രഞ്ജൻ സിങ്ങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *