ലൂസിഫർ തെലുങ്ക് പതിപ്പിൽ സൽമാൻ ഖാനും

Share

ഹൈദരാബാദ്: ലൂസിഫറിന്‍റെ തെലുങ്ക് പതിപ്പിൽ  സല്‍മാന്‍ ഖാനും. ചിത്രത്തിലെ പ്രധാനപ്പെട്ട  വേഷത്തിലാകും താരം എത്തുകയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ടെന്ന് ചിരഞ്‌ജീവിയും സ്ഥിരീകരിച്ചു.

‘ഗോഡ്‌ഫാദർ’ എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുന്നത്. മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്. നയന്‍താരയാണ്  നായിക.  

മലയാളത്തിൽ വിവേക് ഒബ്‌റോയ് ചെയ്ത വില്ലൻ കഥാപാത്രം ആയിരിക്കും സൽമാൻ ചെയ്യുക എന്ന് കേൾക്കുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ജയം രാജയാണ് തെലുങ്ക് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്.  സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. നാസര്‍, ഹരീഷ്  ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.  കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മെഗാസൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.